Taliban Writes To India to Resume Flights To Afghanistan
Published at : October 01, 2021
വ്യോമഗതാഗത മേഖലയില്‍ ഇന്ത്യയോട് സഹായ അഭ്യര്‍ത്ഥനയുമായി താലിബാന്‍ ഭീകര ഭരണകൂടം. സാമ്ബത്തികവും വാണിജ്യപരവുമായി തകര്‍ന്നിരിക്കുന്ന അഫ്ഗാനിലെ കാബൂളില്‍ നിന്നുള്ള വിമാനങ്ങള്‍ ഇറങ്ങാന്‍ ഇന്ത്യയിലെ വിമാനതാവളങ്ങളില്‍ സൗകര്യമൊരുക്കണമെന്ന അഭ്യര്‍ത്ഥനയാണ് നടത്തിയത്. ആദ്യമായാണ് അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം ഇന്ത്യയ്ക്ക് ഔദ്യോഗികമായി കത്തയയ്ക്കുന്നത്.
ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്താന്‍ എന്ന ലെറ്റര്‍ഹെഡിലാണ് അഭ്യര്‍ത്ഥന നടത്തിയത്. അമേരിക്ക തങ്ങളുടെ കാബൂള്‍ വിമാനത്താവളം നശിപ്പിച്ചു. വിമാനങ്ങളും റണ്‍വേകളും പ്രവര്‍ത്തനക്ഷമമല്ലാതാക്കി. ഖത്തറാണ് വിമാനത്താവളം വീണ്ടും പ്രവര്‍ത്തനക്ഷമമാക്കിയത്. ഇനി എല്ലാ രാജ്യത്തുനിന്നും മുടങ്ങിയ വ്യോമഗതാഗതം അഫ്ഗാന്‍ മണ്ണിലേക്കും തിരിച്ചും ആവശ്യമാണ്. അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സിനും കാം എയര്‍ലൈന്‍സിനും ഇന്ത്യയില്‍ ഇറങ്ങാനുള്ള അനുവാദം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.' താലിബാന്‍ വ്യോമകാര്യമന്ത്രാലയം കത്തിലൂടെ ആവശ്യപ്പെട്ടു.
അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന ലഭിച്ചതായ ഔദ്യോഗിക സ്ഥിരീകരണം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നല്‍കിയിട്ടില്ല. ആഗസ്റ്റ് 15ന് അഫ്ഗാന്‍ ഭരണം പിടിച്ച താലിബാന്‍ ആദ്യമായാണ് ഇന്ത്യയോട് ഔദ്യോഗിക സഹായാഭ്യര്‍ത്ഥന നടത്തുന്നത്. ഭീകരരുടെ ശക്തമായ പങ്കാളിത്തത്തോടെയാണ് താലിബാന്റെ ഭരണം. താലിബാന് സഹായം നല്‍കുന്നത് പാകിസ്താനും ഖത്തറുമാണ്.പാകിസ്താന്‍ താലിബാന്‍ ഭീകരര്‍ക്ക് നല്‍കുന്ന സഹായത്തെ ക്കുറിച്ച് ഐക്യരാഷ്ട്രസഭാ യോഗത്തില്‍ ഇന്ത്യ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് താലിബാന്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.
#taliban #india #afghanistan

Kerala Political newsMalayalam breaking newsKerala news