Elk that lived for two years with rubber tyre around its neck finally freed
Published at : October 19, 2021
രണ്ട് വര്‍ഷമായി കഴുത്തില്‍ കുരുങ്ങിക്കിടക്കുന്ന ടയറുമായി കാട്ടിലൂടെ അലഞ്ഞ എല്‍ക് വിഭാഗത്തില്‍ പെട്ട മാനിന് ഒടുവില്‍ മോചനം. യുഎസിലെ കൊളറാഡോയിലെ വന്യജീവി സംരക്ഷണ പ്രവര്‍ത്തകരാണ് മാനിനെ രക്ഷപ്പെടുത്തിയത്. ശനിയാഴ്ച ഡെന്‍വറിലെ പൈന്‍ ജങ്ഷനു സമീപം കണ്ടെത്തിയ മാനിനെ മയക്കുവെടി വച്ചതിനു ശേഷമാണ് അതിന്റെ കഴുത്തില്‍ കുടുങ്ങിയ ടയര്‍ നീക്കം ചെയ്തത്. കയര്‍കെട്ടിയാണ് ഉദ്യോഗസ്ഥര്‍ ടയര്‍ എടുത്തു മാറ്റിയത്. മാനിന്റെ വലിയ കൊമ്പുകളുടെ ശിഖരം മുറിച്ച ശേഷമാണ് ടയര്‍ മാനിന്റെ കഴുത്തില്‍ നിന്നും അഴിച്ചു മാറ്റിയത്. ഇതിന്റെ വിഡിയോയും ഇവര്‍ പുറത്തു വിട്ടിട്ടുണ്ട്. സ്‌കോട്ട് മര്‍ഡോക്ക്, ഡോവ്സണ്‍ സ്വാന്‍സണ്‍ എന്നീ രണ്ട് ഉദ്യോഗസ്ഥരാണ് മാനിനെ രക്ഷിച്ചത്. നാലര വയസ്സ് പ്രായമുള്ള മാനിനെ പൈന്‍ ജങ്ഷനു സമീപത്ത് വച്ചാണ് ഉദ്യോഗസ്ഥര്‍ മയക്കുവെടി വച്ചു വീഴ്ത്തിയത്. ഇത് നാലാം തവണയാണ് വന്യജീവി സംരക്ഷകര്‍ ഈ മാനിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അപ്പോഴൊക്കെയും മാന്‍ ഓടിമറയുകയായിരുന്നു. . 2019 ലെപോപുലേഷന്‍ സര്‍വേയുടെ ഭാഗമായാണ് ഈ മാന്‍ ആദ്യമായി ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടുന്നത്. ഇങ്ങനെ മാനിനെ കണ്ടെത്തിയതിന്റെ അമ്പരപ്പിലായിരുന്നു ഉദ്യോഗസ്ഥരും. ഇത്രയും കാലം മാനിന് ടയര്‍ കഴുത്തില്‍ കുടുങ്ങി കിടന്നതുകൊണ്ട് യാതൊരു ബുദ്ധിമുട്ടും ഉണ്ടായതായി കണ്ടില്ലെന്നും ഉദ്യോഗസ്ഥരില്‍ ഒരാളായ സ്‌കോട്ട് മര്‍ഡോക്ക് വ്യക്തമാക്കി. നിരവധി മൃഗങ്ങലുടെ വീഡിയോകള്‍ ആമ് ദിവസേനേ വൈറല്‍ ആകുന്നത്. അത്തരത്തിലുള്ള മറ്റൊരു വീഡിയോ ആണ് അടുത്തിടെ വൈറലായ 12 അടിയോളം താഴ്ചയുള്ള ഉപേക്ഷിക്കപ്പെട്ട സ്വര്‍ണഖനിയില്‍ അകപ്പെട്ട കുട്ടിയാനയുടെ, ഒരുമാസം പ്രായമുള്ള ആനയാണ് വലിയ കുഴിയില്‍ അകപ്പെട്ടത്. തമിഴ്നാട്ടിലെ മുതുമലയിലാണ് സംഭവം നടന്നത്. പന്തല്ലൂര്‍ ദേവാല മലയിലെ തുരങ്കത്തില്‍നിന്ന് ചൊവ്വാഴ്ച രാവിലെ മുതല്‍ ആനക്കുട്ടിയുടെ കരച്ചില്‍ കേട്ടിരുന്നു. തുടര്‍ച്ചയായി ആനക്കൂട്ടത്തിന്റെ ചിന്നംവിളിയും കേട്ടതിനെ തുടര്‍ന്ന് ഗ്രാമവാസികളാണ് വനപാലകരെ വിവരമറിയിച്ചത്. പരിസരപ്രദേശങ്ങളില്‍ ആനക്കൂട്ടത്തെ കാണാനുണ്ടായിരുന്നില്ല.വനപാലകരെത്തി പരിശോധിച്ചപ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണ ഖനനം നടത്തിയിരുന്ന കുഴിയില്‍ ആനക്കുട്ടി അകപ്പെട്ടതായി കണ്ടെത്തിയത്. ആനക്കൂട്ടത്തിനൊപ്പം തീറ്റതേടി നടക്കുമ്പോഴാകാം കുട്ടിയാന കുഴിയില്‍ അകപ്പെട്ടതെന്നാണ് നിഗമനം. വനപാലകരകര്‍ എത്തിയപ്പോളേക്കും ആനക്കുട്ടിയെ ഉപേക്ഷിച്ച് ആനക്കൂട്ടം സംഭസ്ഥലത്തു നിന്നു മടങ്ങിയിരുന്നു.
വലിയ കുഴിയുടെ അരികിലെ മണ്ണിടിച്ച് കളഞ്ഞാണ് വനപാലകര്‍ കുട്ടിയാനയെ പുറത്തെത്തിച്ചത്. പുറത്തുവന്ന ആനക്കുട്ടിക്ക് ക്ഷീണമകറ്റാനായി ഗ്ലൂക്കോസും വെള്ളവും നല്‍കി. ഏറെ നേരത്തെ അന്വേഷണത്തിനു ശേഷമാണ് വനപാലകര്‍ 7 ആനകളടങ്ങിയ ആനക്കൂട്ടത്തെ സമീപപ്രദേശത്തുനിന്നു കണ്ടെത്തിയത്. പിന്നീട് ആനക്കുട്ടിയെ ആനക്കൂട്ടത്തിനു സമീപമെത്തിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനുശേഷം പുറത്തെത്തിച്ച ആനക്കുട്ടി തള്ളയാന ഉള്‍പ്പെടെയുള്ള കൂട്ടത്തോടൊപ്പം ചേര്‍ന്നു. സന്ധ്യയോടെ ആനക്കൂട്ടം മേയുന്ന പ്രദേശത്തേക്ക് ആനക്കുട്ടിയെ വനപാലകര്‍ എത്തിച്ചിരുന്നു. നഷ്ടപ്പെട്ടെന്നു കരുതിയ കുഞ്ഞിനെ തിരിച്ചുകിട്ടിയപ്പോള്‍ കൂടെക്കൂട്ടി ആനക്കൂട്ടം നടന്നുനീങ്ങി. റെയ്ഞ്ച് ഓഫീസര്‍ പ്രസാദ്, ഫോറസ്റ്റര്‍ ജോര്‍ജ് പ്രവീണ്‍സണ്‍ എന്നിവരാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയത്. ആനക്കൂട്ടത്തെ തിരിച്ചറിഞ്ഞ ആനക്കുട്ടി സംഘത്തിനൊപ്പം ചേര്‍ന്നതിനു ശേഷമാണ് വനപാലകര്‍ മടങ്ങിയത്. ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് വനപാലകരെ അഭിനന്ദിച്ചുകൊണ്ട് ആനക്കുട്ടിയുടെ ദൃശ്യം ട്വിറ്ററില്‍ പങ്കുവച്ചത്.
#Elk #rubbertyre #Keralakaumudinews

international newskerala news in malayalamKeralaKaumudi